01:00am 10 November 2026
NEWS
ആക്‌സിയം ദൗത്യം വീണ്ടും മാറ്റിവെച്ചു
11/06/2025  07:56 AM IST
nila
ആക്‌സിയം ദൗത്യം വീണ്ടും മാറ്റിവെച്ചു

ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുൾപ്പെടെ നാല് യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആക്‌സിയം ദൗത്യം വീണ്ടും മാറ്റിവെച്ചു. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 5.30നായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. ഇതിനു മുമ്പ് മൂന്നു തവണ മാറ്റിവെച്ച വിക്ഷേപണമാണ് വീണ്ടും മാറ്റിയിരിക്കുന്നത്. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്നാണ് യാത്ര നീളുന്നത്. റോക്കറ്റിലെ ദ്രവീകൃത ഓക്സിജന്റെ ചോർച്ച നിയന്ത്രിക്കാനാകാത്തതാണ് നിലവിലെ പ്രശ്നം.

ആക്‌സിയം പദ്ധതിയുടെ ഭാഗമായ ബഹികാശ യാത്രയാണ് ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഒരു ഇന്ത്യക്കാരൻ ആദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയിത്തിലെത്തുന്നു എന്നതാണ് ഇന്ത്യയെ സംബന്ധിച്ച് ഈ ദൗത്യത്തിന്റെ പ്രാധാന്യം. മെയ് 29നായിരുന്നു ദൗത്യത്തിന്റെ വിക്ഷേപണം ആദ്യം  നിശ്ചയിച്ചിരുന്നത്. പിന്നീടത് ജൂൺ 10 ലേക്ക് മാറ്റി. പിന്നീടത് ജൂൺ 11 ആക്കി നിശ്ചയിച്ചു. എന്നാൽ വീണ്ടും വിക്ഷേപണം മാറ്റിവെയ്ക്കുകയായിരുന്നു.

പേടകം വിക്ഷേപിക്കുന്ന ഫാൽക്കൺ 9 റോക്കറ്റിലെ ലിക്വിഡ് ഓക്‌സിജൻ ചോർച്ച ശ്രദ്ധയിൽ പെട്ടതിനെ തുടർന്നായിരുന്നു ദൗത്യം മാറ്റിവെച്ചത്. കാലാവസ്ഥ അനുകൂലമാകാതിരുന്നതിനെ തുടർന്നായിരുന്നു ആദ്യം ദൗത്യം മാറ്റിവെച്ചതെങ്കിൽ ഇത്തവണ ഗുരുതരമായ സാങ്കേതിക പ്രശ്‌നമാണ് ശ്രദ്ധയിൽ പെട്ടത്. രണ്ട് ദിവസം മുമ്പ് റോക്കറ്റിലെ ദ്രവീകൃത ഓക്‌സിജന്റെ ചോർച്ച ശ്രദ്ധയിൽ പെട്ടിരുന്നു. പക്ഷെ അത് പരിഹരിച്ചിരുന്നു. എന്നാൽ വിക്ഷേപണത്തിന് മുമ്പുള്ള പരിശോധനയിൽ വീണ്ടും ചോർച്ച ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ദൗത്യം മാറ്റിവെച്ചത്.

ചോർച്ചയുടെ കാരണം വ്യക്തമല്ലാത്തതിനാൽ പരിഹരിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നുമാണ് സ്‌പേസ് എക്‌സ് പറയുന്നു. ജൂൺ 30 വരെയാണ് ആക്‌സിയം ദൗത്യം വിക്ഷേപിക്കാനുള്ള സമയം.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img